follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

രാജ്യത്ത് അവകാശികളില്ലാതെ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പണം കെട്ടിക്കിടക്കുന്നത് തിരുവല്ലയില്‍; മൂന്നും നാലും സ്ഥാനം കോട്ടയത്തിനും ചിറ്റൂരിനും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 12/08/2017

തിരുവനന്തപുരം: ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലക്ക്. കൂടാതെ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമുണ്ട്.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 461- കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ കെട്ടികിടക്കുന്നത്. കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപയുമാണ്‌.



150 കോടി രൂപയുമായി ഗോവയിലെ പനാജിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്.

മരണപ്പെട്ടവരുടെ നിഷേപങ്ങളാണ് ഇതില്‍ കൂടുതല്‍. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴ് വര്‍ഷം വരെ ബാങ്ക് സൂക്ഷിക്കും. പിന്നീട് ഈ പണം സര്‍ക്കാരിലേക്ക് കണ്ട് കെട്ടുക ആണ് ചെയ്യുക.

കേരളത്തില്‍ ഏറ്റവും അധികം പ്രവാസികള്‍ താമസിക്കുന്നത് തിരുവല്ലയിലാണ് . അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്‍ഡ്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്.

ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ മാത്രമുള്ളത്. ഇന്‍ഡ്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല. രണ്ട് മെഡിക്കല്‍ കോളേജും എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ കടകളും ഇവിടെയുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+