follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

വീടിനു മുകളില്‍ നിന്നു ചാടുക, കൈ ഞരമ്പുകള്‍ മുറിക്കുക, രാത്രിയില്‍ കടലില്‍ പോവുക തുടങ്ങി ഗെയിമിലെ നിര്‍ദ്ദേശങ്ങള്‍ ആഷിഖിനെയും കുടുക്കി ; ബ്ലൂവെയ്ല്‍ കളിച്ച് ഒരു മലയാളി കൂടി ആത്മഹത്യ ചെയ്തതായി സംശയം

ന്യൂസ് ബ്യൂറോ പാലക്കാട് » Posted : 19/08/2017

പാലക്കാട് : ബ്ലൂവെയ്ല്‍ ഗെയിംഗ് കളിച്ച് ഒരു മലയാളി കൂടി ആത്മഹത്യ ചെയ്തതായി സംശയം. പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തതായി സംശയമുയര്‍ന്നിട്ടുള്ളത്. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖ്(20) കഴിഞ്ഞ മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തതിന് കാരണം ബ്ലൂവെയ്ല്‍ ഗെയിമാണ് എന്നാണ് അമ്മ സംശയം ഉന്നയിച്ചിരിക്കുന്നത്. വീടിനു മുകളില്‍നിന്നു ചാടുക, കൈ ഞരമ്പുകള്‍ മുറിക്കുക, രാത്രിയില്‍ ഒറ്റയ്ക്കു കടലില്‍ പോവുക തുടങ്ങി മൊബൈല്‍ ഗെയിമിലെ നിര്‍ദ്ദേശങ്ങള്‍ ആഷിഖിനെയും കുടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.



അര്‍ധരാത്രിയില്‍ ആരും കാണാതെ ശ്മശാനത്തില്‍ പോവുമായിരുന്നു. വീടിനു മുകളില്‍നിന്നു ചാടാന്‍ ആഷിഖ് ശ്രമിച്ചിരുന്നതായും അമ്മ പറയുന്നു. ഉറക്കമില്ലാതെ മൊബൈലില്‍ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധിച്ചിരുന്നെന്നും അമ്മ പറയുന്നു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴും. രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലില്‍ നില്‍ക്കുന്നതും കരിങ്കല്‍ ക്വാറിയുടെ ഓരത്ത് ഇരിക്കുന്നതുമായ മൊബൈല്‍ ചിത്രങ്ങളുമെല്ലാം ബ്ലൂവെയ്ല്‍ ഗെയിമിലേക്ക് ആഷിഖിന്റെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നു.

പഠനത്തില്‍ മിടുക്കനായിരുന്നു ആഷിഖ്. വിക്ടോറിയ കോളജില്‍നിന്ന് ബികോം പഠനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് മുപ്പതിനായിരുന്നു കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആഷിഖിനെ കാണുന്നത്. ഏകമകനെ നഷ്ടപ്പെട്ടതോടെ അമ്മ അസ്മാബി തനിച്ചായി. മകനുവേണ്ടി സുമനുസുകളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ ഒന്നര സെന്റിലെ രണ്ടുമുറി വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ് ആ അമ്മ.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+