follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

വ്യാജ രേഖയുണ്ടാക്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയിൽ ടി.പി. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 19/08/2017

തിരുവനന്തപുരം: വ്യാജ ചികിത്സാ രേഖയുണ്ടാക്കി അവധി ആനുകൂല്യം നേടിയെന്ന പരാതിയിൽ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. വ്യാജ രേഖ ചമച്ചു എന്നതുള്‍പ്പെടെ നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.



ടി.പി.സെൻകുമാർ എട്ടു മാസത്തെ അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു. കോർപറേഷനിലെ മുൻ കൗൺസിലർ എ.ജെ.സുക്കാർനോ നൽകിയ പരാതിയിലാണു നടപടി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു.

ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിനു കത്തു നൽകി.

ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. തുടർന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി: ഇ.എസ്.ബിജിമോൻ പ്രാഥമിക അന്വേഷണം നടത്തി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+