follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടക്ക് തട്ടും ; വനിതാ കമ്മീഷനും, എഡിജിപി ബി സന്ധ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 19/08/2017

തിരുവനന്തപുരം : വനിതാ കമ്മീഷനും, എഡിജിപി ബി സന്ധ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്. തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിതാ കമ്മീഷനും അധികാരമില്ല. ചോദ്യം ചെയ്യാന്‍ വന്നാല്‍ താടക്ക് തട്ടുമെന്ന് പി.സി ജോര്‍ജ്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിലും, ദിലീപിനെ കുടുക്കിയതിലും എഡിജിപി ബി. സന്ധ്യക്ക് പങ്കുണ്ട്. ഈ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു .



നേരത്തെ, നടിക്കെതിരെ പി.സി ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അതൃപ്തി അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം പ്രസ്താവന ഇറക്കിയിരുന്ന പി.സി ജോര്‍ജിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വനിതാ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി രംഗത്തെത്തുകയായിരുന്നു.

യോഗ്യതയുള്ളവര്‍ വേണം വനിതാകമ്മീഷന്റെ തലപ്പത്തിരിക്കാനെന്നും വനിതാ കമ്മീഷനെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയാകുന്നു. എന്നുമായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. നടിക്കെതിരായ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

പി.സി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജിന്റെ വിടുവായത്തം എല്ലാ പരിധികളും ലംഘിച്ചതായി സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയെക്കൊണ്ട് താന്‍ ആത്മഹത്യ ചെയ്യണമായിരുന്നോ എന്ന് ചോദിപ്പിച്ച അവസ്ഥയില്‍ വരെയെത്തി ജോര്‍ജ്ജിന്റെ വാക്കുകള്‍. സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് ഇപ്പോള്‍ പി.സി ജോര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കുന്നത്. മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട്. ആരും അത് മറക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+