follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

അന്‍വറിന്റെ ആരോപണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ്; അന്‍വറിന്റെ ഗുണ്ടായസത്തിന്റെ ഇരകളാണ് തങ്ങളെന്ന് മുരുകേശ്

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 19/08/2017

പി.വി അന്‍വറിന്റെ ആരോപണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ്. അന്‍വറിനെതിരെ കേസ് കൊടുത്ത മുരുകേശനുമായി തനിക്ക് ബന്ധമില്ലെന്നും തൊഴിലാളി പ്രശ്‌നത്തില്‍ മുരുകേശനെതിരെ നിന്നയാളാണ് താനെന്നും ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. അന്‍വറിന്‍റെ ഗുണ്ടായസത്തിന്‍റെ ഇരകളാണ് തങ്ങളെന്നും ആര്യാടന്‍ മുഹമ്മദുമായി യാതൊരു ബന്ധവുമില്ലെന്നും മുരുകേശ് നരേന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ കൂടരഞ്ഞി പഞ്ചായത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് സംബന്ധിച്ച് നിര്‍ണായക യോഗം നടക്കുന്നതിന് ഇടയിലേക്ക് എംഎല്‍എ എത്തി. കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്കാണ് അന്‍വര്‍ എംഎല്‍എ എത്തിയത്. തന്റെ ഉടമസ്ഥതിയിലുള്ള പാര്‍ക്കിന് എല്ലാവിധ അനുമതിയുമുണ്ടെന്ന് നിലമ്പൂര്‍ എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് യോഗം നടക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് അദ്ദേഹം എത്തിയത്. അന്‍വര്‍ എംഎല്‍എ അനുകൂലികള്‍ കൂടരഞ്ഞിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.



തനിക്കെതിരായ ആരോപണത്തിന് മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണെന്നും ഇയാള്‍ക്കുളള വ്യക്തിവിരോധമാണ് ഇതിന് പിന്നിലെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുരുകേശിന് എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നതും പിന്നില്‍ അണിനിരക്കുന്നതും യുഡിഎഫ് ക്യാംപാണ്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. മുരുകേശിന്റെയും ബന്ധുക്കളുടെയും എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മുരുകേശിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയതും.

മുരുകേശ് നരേന്ദ്രന്റെ ബന്ധുക്കളാണ് അവരുടെ എസ്റ്റേറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് തന്നെ വന്നു കാണുന്നത്. എംഎല്‍എ എന്ന നിലയില്‍ അവരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് മുരുകേശ് നരേന്ദ്രന്‍ തന്നെ വന്നുകാണുകയും കുടുംബ പ്രശ്‌നമാണ് ഇതില്‍ നിന്നും മാറിനില്‍ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്താണ് വേണ്ടതെന്നും ആവശ്യമുളളത് തരാമെന്നും മുരുകേശ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+