follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ നടപടി ;തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 20/08/2017

തിരുവനന്തപുരം : തോമസ് ചാണ്ടിക്കും പി.വി അന്‍വറിനുമെതിരായ ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.



രണ്ട് സംഭവങ്ങളിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ കോഴിക്കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന തോമസ്​ ചാണ്ടിയുടെ ലേക്ക്​ പാലസ്​ റിസോർട്ട്​ കായൽ കൈയേറ്റം നടത്തിയെന്നാണ്​ ആരോപണം. പി.വി അൻവറി​ന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക്​ നിയമലംഘനം നടത്തി നിർമിച്ചതാണെന്നാണ്​ ​ ആരോപണം. മലനീകരണ നിയന്ത്രണ ബോർഡ്​ അൻവറി​ന്റെ പാർക്കിനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ കൂടരഞ്ഞി പഞ്ചായത്ത്​ ഭരണസമിതി പാർക്കിനുള്ള റദ്ദാക്കിയിരുന്നില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+