follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 20/08/2017

പാരീസ്/ തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളില്‍ മൂന്നു ദിവസങ്ങളായിട്ടാണ് സമ്മേളനം നടക്കുക.

തൃശൂരില്‍ ഓഗസ്ററ് 21,22 തീയതികളിലായി നടക്കുന്ന ആദ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിത്തുടങ്ങി. തൃശൂര്‍ നഗരത്തില്‍ തന്നെ വിവിധ ഹോട്ടലുകളിലായി ഇവര്‍ക്ക് താമസ സൗകര്യം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.

ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പൊതു സമ്മേളനം, ജനറല്‍ ബോഡി, കലാപരിപാടികള്‍, പുതിയ പദ്ധതികളുടെ ഉത്ഘാടനം, അവാര്‍ഡ് ദാനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങളിലെ അമ്മമാര്‍ക്കുള്ള ഓണക്കോടി നല്‍കുന്ന പരിപാടിയായ " അമ്മയ്ക്കൊരു മുണ്ട് " പദ്ധതിയുടെ ഉത്ഘാടനം ചടങ്ങില്‍ നടക്കും.

തൃശൂരില്‍ നടക്കുന്ന പരിപാടികളോടനുബന്ധിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്നസെന്റ് എം പി, സി എന്‍ ജയദേവന്‍ എം പി, എഡിജിപി കെ.പത്മകുമാര്‍, ഡോ.വി പി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവന്തപുരത്തു ഓഗസ്ററ് 30 ന് നടക്കുന്ന സമ്മേളനത്തില്‍ മിസോറാം ഗവര്‍ണര്‍ നിര്‍ഭായ് ശര്‍മ്മ മുഖ്യാതിഥിയായിരിക്കും. മന്ത്രിമാര്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ പി എം എഫ് നടപ്പാക്കാന്‍ പോകുന്ന വിവിധ ജനക്ഷേമ പദ്ധതികളെ സംബന്ധിച്ച ബിസിനസ് മീറ്റും ഇതോടനുബന്ധിച്ചു നടക്കും.

പി എം എഫ് കുടുംബശ്രീ, സ്വയം തൊഴില്‍ പദ്ധതികളുടെ പ്രഖ്യാപനവും, പി എം എഫ് ആഭിമുഖ്യത്തിലുള്ള എന്‍ ജി ഓ പ്രവര്‍ത്തന പരിപാടിയെക്കുറിച്ചു ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ വിശദീകരിക്കുമെന്ന് പിഎംഎഫ് പിആര്‍ഒ ഡോ.അനസ് കെ.കെ. അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+