follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല ; സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ലെന്ന് പിസി ജോര്‍ജ്ജ്‌

ന്യൂസ് ബ്യൂറോ തൃശൂര്‍ » Posted : 21/08/2017

തൃശൂര്‍ : കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ അത്തരം സ്ത്രീകള്‍ പോകില്ല. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോര്‍ജ്. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പല വട്ടം പി.സി.ജോര്‍ജ് സംസാരിച്ചിരുന്നു. പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വനിത കമ്മീഷന് മുമ്പാകെ അറിയിച്ചിരുന്നു. ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞിരുന്നു.

നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചതിനോടാണ് സ്പീക്കറുടെ പ്രതികരണം.

ഇതിന് പിന്നാലെ സ്പീക്കർക്കെതിരെ പി.സി.ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. എല്ലാവരെയും ഒരേ പോലെ കാണാന്‍ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ചു പരാമശിക്കുന്നതു ശരിയല്ല. തന്നെ വിമർശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. എം.എം.മണി മൂന്നാറിൽ പെമ്പളൈ ഒരുമൈ പ്രവർത്തകരെ അപമാനിച്ചപ്പോൾ ഈ പ്രതിഷേധം ഉണ്ടായില്ല. മാത്രമല്ല, കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഒരു എംഎൽഎയുടെ ഡ്രൈവർ കൂടിയായിരുന്നുവെന്നും പി.സി.ജോർജ് ഓർമിപ്പിച്ചു.

പി.സി.ജോർജിന്റെ നിലപാടിനെതിരെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ജോർജിനെ വിമർശിച്ച് രണ്ട് കുറിപ്പുകളാണ് സ്പീക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നത്. ജോർജിന്റെ പരാമർശങ്ങൾ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അർധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്നാണ് സ്പീക്കർ‌ അഭിപ്രായപ്പെട്ടത്.

ജോർജിന്റെ പരാമർശങ്ങൾ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാന്‍ തീരുമാനിച്ചിരുന്നു. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 24നു ശേഷമാകും എത്തിക്സ് കമ്മിറ്റി ചേരുന്നത്. എത്തിക്സ് കമ്മിറ്റിയിൽ പി.സി.ജോർജും അംഗമായതിനാൽ അന്വേഷണവേളയിൽ അദ്ദേഹത്തിനോടു മാറിനിൽക്കാൻ ആവശ്യപ്പെടും.

നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജിനെ സ്പീക്കര്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പലാണ് പിസി ജോർജ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‍വഴക്കമുണ്ട് ആരും അത് മറക്കരുതെന്നും സ്പീക്കർ പറഞ്ഞു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+