follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തോമസ് ചാണ്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 21/08/2017

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോടാണ് തോമസ് ചാണ്ടി ഇങ്ങനെ പറഞ്ഞത്.



കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിതരാമെന്ന് തിരിച്ചടിച്ചു.

ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പിടി തോമസടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ട് ശാന്തമാക്കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+