follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സ്വാശ്രയ പ്രവേശനം: പുതിയ മാർഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി; ഫീസ് അഞ്ചുലക്ഷം രൂപ; ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി

ന്യൂസ് ബ്യൂറോ കൊച്ചി » Posted : 22/08/2017

കൊച്ചി : സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ പുതിയ മാർഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി. ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഹൈക്കോടതി, ആറു ലക്ഷത്തിന്റെ ബോണ്ടോ, ബാങ്ക് ഗ്യാരണ്ടിയോ വേണമെന്നും നിർദ്ദേശം നൽകി. കൗണ്‍സിലിങ് രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കണം. 24നും, 26നും കൗണ്‍സിലിങ് നടത്തണം. 29ന് പട്ടിക പ്രസിദ്ധീകരിക്കണം.പ്രവേശനം 31നകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.



30, 31 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എൻട്രൻസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ സ്പോട് അഡ്മിഷൻ നടത്തണമെന്നും നിർദ്ദേശമുണ്ട്.. മെഡിക്കൽ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് പുതിയ വിധിയുമായി ഹൈക്കോടതിയുടെ ഇടപെടൽ.

സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന കമ്മിഷണറെയും സര്‍ക്കാരിമെയും ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു മാനേജുമെന്‍റുകളുടെ കളിപ്പാവയായി സർക്കാർ മാറരുത്. ചില കോളജുകളെ സഹായിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാ‌‌ണ്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടി വേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.

തിങ്കളാഴ്ച ഹർജികൾ പരിഗണിക്കവേ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീർണമാക്കിയെന്നും ആരോപിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ സർക്കാർ പരിഗണിക്കുന്നില്ല. അവരുടെ അവസ്ഥയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല. സ്വകാര്യ കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+