follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്താന്‍ 4 മാസംവരെ വൈകിയേക്കുമെന്ന് സൂചന. വ്യാഴാഴ്ച തന്നെ വിദക്ദ്ധ ചികിത്സയ്ക്കായി ബാമ്പിനോ ജീസു ആശുപത്രിയില്‍ പ്രവേശിപ്പിക്കും. മോചനത്തില്‍ നിര്‍ണ്ണായകമായത് പോപ്പിന്‍റെയും ബിഷപ്‌ പോള്‍ ഹിന്ററിന്‍റെയും ഇടപെടല്‍

അജിമോന്‍ മൂര്‍ത്തിക്കല്‍ , ഇറ്റലി » Posted : 12/09/2017

ഇറ്റലി : ഭീകരര്‍ മോചിപ്പിച്ച ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്താന്‍ നാല് മാസം വരെ വൈകിയേക്കുമെന്ന് സൂചന . സലേഷ്യന്‍ സഭാ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. ബുധനാഴ്ച വത്തിക്കാനില്‍ എത്തുന്ന ഫാ . ടോം മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം റോമിലെ സലേഷ്യന്‍ ആസ്ഥാനത്തേയ്ക്ക് മടങ്ങുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന .

അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി ഏറെ മോശമാണ് . മാനസികമായും ഏറെ തളര്‍ന്ന സ്ഥിതിയിലാണ് അദ്ദേഹം . അതിനാല്‍ ഫാ . ടോമിന് അടിയന്തിരമായി വിദക്ദ്ധ ചികിത്സ ലഭ്യമാക്കുകയാണ് സഭയുടെ പ്രാഥമിക ലക്ഷ്യം .



അതിനിടെയില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി മാറിയാല്‍ മാത്രമേ നാട്ടിലേയ്ക്ക് മടക്കം സാധ്യമാകൂ . ഫാ . ടോമിന്‍റെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ടീമിനെ തന്നെ സജ്ജമാക്കിയിട്ടുണ്ട് . പറ്റുമെങ്കില്‍ വ്യാഴാഴ്ച തന്നെ അദ്ദേഹത്തിന്‍റെ ചികിത്സ ആരംഭിക്കാനാണ് സാധ്യത .

വത്തിക്കാനിലെ ബാമ്പിനോ ജീസു പീഡിയാട്രിക് ആശുപത്രിയിലായിരിക്കും പ്രാഥമിക പരിശോധനകളെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട് . വിദക്ദ്ധ മെഡിക്കല്‍ ടീം ഇവിടെയെത്തി അദ്ദേഹത്തെ പരിശോധിക്കും . തുടര്‍ന്ന്‍ വിദക്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയേക്കും .



ഷുഗര്‍ , പ്രഷര്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തെ അദ്ദേഹത്തെ അലട്ടിയിരുന്നു. ഭീകരരുടെ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നപ്പോള്‍ ആവശ്യമായ മരുന്നുകളോ കൃത്യമായ ഭക്ഷണമോ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് .



വത്തിക്കാന്‍റെ നിര്‍ദേശപ്രകാരം അറേബ്യന്‍ വികാരിയെറ്റിന്റെ ചുമതലയുള്ള ബിഷപ്‌ മാര്‍. പോള്‍ ഹിന്റര്‍ തിരുമേനിയാണ് ഒമാന്‍ സര്‍ക്കാരുമായി ബന്ധപെട്ടു വൈദികന്‍റെ മോചനത്തിലേയ്ക്ക് നയിച്ച അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്ന് സൂചനയുണ്ട് .

വൈദികന്‍റെ മോചനത്തില്‍ സഭയുടെ മുഴുവന്‍ കടപ്പാടും ഒമാന്‍ സര്‍ക്കാരിനോടും പ്രത്യേകിച്ച് ഒമാന്‍ രാജാവിനോടും ആണെന്ന റിപ്പോര്‍ട്ടുകളും വത്തിക്കാന്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട് . ഒമാന്‍ രാജ്യത്തിനായും രാജാവിനായും പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ത്ഥന വരും ദിവസങ്ങളില്‍ സലേഷ്യന്‍ സഭയുടെ പള്ളികളില്‍ നിന്നും വിശ്വാസികള്‍ക്കായി പുറത്തു വന്നേക്കും .



ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഫാദറിനെ തട്ടിക്കൊണ്ടുപോയത്. അല്‍ ഖാഇദയാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതല്ല, പ്രാദേശിക സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു തവണ ഫാദറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്രസര്‍ക്കാരിനെയും സഭയെയും വിമര്‍ശിച്ച് ഒരു തവണ ഫാദര്‍ ടോം ഉഴുന്നാലില്‍ സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തെ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+