follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ബാര്‍ കോഴ: തുടരന്വേഷണം എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം ; വിജിലന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി ബ്യൂറോ » Posted : 13/09/2017

കൊച്ചി : കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി വിജിലന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കണം. തുടരന്വേഷണം എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി.



കെ.എം മാണിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ ആവശ്യമായ തെളിവില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസിന് വീണ്ടും അനക്കംവെച്ചു.

എന്നാല്‍ അന്വേഷണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ തെളിവുകളൊന്നും പുറത്തുവന്നില്ല. ബാര്‍ ഉടമയായ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളിയും നല്‍കിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും ഇതുവരെ കേസില്‍ ലഭിച്ചിട്ടില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+