follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടല്‍. കെ കെ റോഡില്‍ മണ്ണിടിച്ചില്‍, ഗതാഗത സ്തംഭനം.

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 14/09/2017

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മൂപ്പന്‍ മല, ഏന്തയാര്‍, കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

പലയിടങ്ങളിലും കൃഷിയിടങ്ങള്‍ ഒലിച്ച് പോവുകയും, ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ ആള്‍നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ കൃഷി ഓഫീസര്‍ പ്രദേശം സന്ദര്‍ശിക്കും. അതിനു ശേഷം നാശനഷ്ടത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വണ്ടിപെരിയാറ്റിൽ ദേശീയ പാതയിൽ വെള്ളം കയറി കെ കെ റോഡില്‍ ഗതാഗതം സ്തംഭിച്ചു. കനത്ത മഴ തുടരുകയാണ് .

മലയോരപാതകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . കനത്ത മഴയെ തുടർന്ന് മുറിഞ്ഞുപുഴ, കുട്ടിക്കാനം , പീരുമേട് മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് . പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.

ഏലപ്പാറ വാഗമൺ പാതയിൽ വെള്ളം കരകവിഞ്ഞ് റോഡിൽ കയറി കെ.കെ.റോഡില്‍ ഗതാഗതം സ്തംഭിച്ചു. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് .





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+