follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ദീലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും

കൊച്ചി ബ്യൂറോ » Posted : 19/09/2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അഞ്ചാം തവണയാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.



ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണു ഹൈക്കോടതിയെ സമീപിച്ചത്.

‘ദിലീപിന് ജാമ്യമില്ല’ എന്ന ഒറ്റവരി മാത്രമാണ് ഹര്‍ജി തള്ളിക്കൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത്. ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+