follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മഞ്ജുവാര്യര്‍ക്ക് ബി.സന്ധ്യയുമായി അടുത്ത ബന്ധ൦. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയും പകയും ഉണ്ടെന്ന്‍ ദിലീപ്

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/09/2017

കൊച്ചി: മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കെതിരെ ആരോപണങ്ങളുമായി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. മഞ്ജുവാര്യര്‍ അന്വേഷണഉദ്യോഗസ്ഥയായ എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്ന് ഇന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.



പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയും പകയും ഉണ്ടെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ് ടപ്പെട്ടത്‌ താന്‍ കാരണമാണെന്ന് ശ്രീകുമാര്‍ മേനോന്‍ വിശ്വസിക്കുന്നുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ വൈരാഗ്യത്തിന് കാരണം.

സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴികള്‍ വിശ്വസിച്ചാണ് പോലീസ് തന്നെ കേസില്‍പ്പെടുത്തിയതെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.

താന്‍ ജയിലിലായ കാരണം 50 കോടിയുടെ സിനിമാ പ്രൊജക്ടുകള്‍ അവതാളത്തിലാണ്. താന്‍ ഇതുവരെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനി സ്വാധീനിക്കുകയുമില്ല - ദിലീപ് പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+