follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

വീക്ഷണത്തേയും നോര്‍ക്ക റൂട്ട്സിനേയും കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ കമ്പനികളുടെ പട്ടികയില്‍പ്പെടുത്തി

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/09/2017

കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തേയും നോര്‍ക്ക റൂട്ട്സിനേയും കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ കമ്പനികളുടെ പട്ടികയില്‍പ്പെടുത്തി. കള്ളപ്പണത്തിനെതിരായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണിത്.



ഇതോടെ വീക്ഷണം ഡയറക്ടര്‍മാരായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിപി തങ്കച്ചന്‍, എംഎം ഹസ്സന്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ എംഎ യൂസഫലി, രവിപിള്ള, ആസാദ് മൂപ്പന്‍, എം.അനിരുദ്ധന്‍, റാണി ജോര്‍ജ് ഐ.എ.എസ് തുടങ്ങിയവര്‍ക്ക് മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനം അടുത്ത അഞ്ച് വര്‍ഷത്തേക്ക് വഹിക്കാന്‍ സാധിക്കില്ല.

വീക്ഷണവും നോര്‍ക്ക റൂട്ട്സും അവരുടെ വരവുചിലവ് കണക്കുകളും മറ്റു വിവരങ്ങളും സമയബന്ധിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നില്ല. ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നല്‍കാത്ത കമ്പനികളെ പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+