follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

തടവുകാരെ ആർക്കും പോയി കാണാം. അതൊരു രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ല - ഇടതു ജനപ്രതിനിധികൾ ദിലീപിനെ ജയിലിൽ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി കോടിയേരി

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/09/2017

കൊച്ചി: നടൻ ദിലീപിനെ ഇടതു ജനപ്രതിനിധികൾ ജയിലിൽ പോയി കണ്ടതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജയിലിൽ കിടക്കുന്നവരെ ആര്‍ക്കും പോയി കാണാവുന്നതാണെന്നും അതൊരു രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.



ജയിലിൽ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാൻ സാധിക്കില്ല. തടവുകാരെ ആർക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലിൽ കിടക്കുമ്പോൾ പാർട്ടി വിരുദ്ധന്മാരായ പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവർക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ല – കോടിയേരി വ്യക്തമാക്കി.

ഏറ്റവും ഒടുവിൽ കെപിഎസി ലളിത ഉൾപ്പെടെ ദിലീപിനെ സന്ദർശിക്കാനെത്തിയതിനെപ്പറ്റി വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ദിവസം കെപിഎസി ലളിത ജയിലിൽ ദിലീപിനെ സന്ദർശിച്ചത് വിവാദമായിരുന്നു. സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്തരം പരസ്യ നിലപാടെടുത്തതിൽ സാംസ്കാരിക രംഗത്തുള്ള എതിർപ്പും ശക്തമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+