follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

വേങ്ങരയിലേക്ക് ദിലീപ് ഫാന്‍സുകാരായ ഇടത് ജനപ്രതിനിധികളെ വേണ്ടെന്ന് പ്രാദേശിക നേതൃത്വം. ഇന്നസെന്റ്, ഗണേഷ്, മുകേഷ്, കെപിഎസി ലളിത എന്നിവര്‍ പ്രചാരകരുടെ ലിസ്റ്റില്‍ ഉണ്ടാകില്ല !

ന്യൂസ് ബ്യൂറോ, മലപ്പുറം » Posted : 19/09/2017

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനെത്തുന്നതിന് സിനിമാ താരങ്ങള്‍ക്ക് ഇടത് മുന്നണിയുടെ വിലക്ക്.

തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ താര പ്രചാരകരായ ഇന്നസെന്റ് എം പി, എം എല്‍ എമാരായ കെ ബി ഗണേഷ്കുമാര്‍, മുകേഷ്, സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സനായ കെ പി എ സി ലളിത എന്നിവരെ ഇത്തവണ പ്രചാരകരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് തെരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ തീരുമാനം.



സിനിമാ ബന്ധമുള്ളവരുടെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം, ഇടതു മുന്നണി സ്ഥാനാര്‍ഥിയായ പി പി ബഷീറിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ നിര തന്നെ മണ്ഡലത്തില്‍ അണിനിരക്കും. ലീഗിന്റെ കുത്തക മണ്ഡലമാണെങ്കിലും ഇവിടെ ഭരണമുന്നണി സ്ഥാനാര്‍ഥിയുടേത് തിളങ്ങുന്ന പ്രകടനമായിരിക്കണമെന്ന കാര്യത്തില്‍ നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

ഭരണ മുന്നണി സ്ഥാനാര്‍ഥിയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ലെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ സര്‍ക്കാരിനെതിരെ മോശം പ്രതിശ്ചായ സൃഷ്ടിക്കുന്നതിന് ഇടയാക്കുമെന്ന വിലയിരുത്തലാണ് സി പി എം നേതൃത്വത്തിനുള്ളത്. അതിനാല്‍ തന്നെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്ക് പ്രചരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ഥി എന്ന നിലയില്‍ മികച്ച മത്സരം കാഴ്ച വയ്ക്കേണ്ടത് പി പി ബഷീറിന്റെയും ആവശ്യമാണ്‌.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+