follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

പുത്തൻകുരിശ് മാനാന്തടത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് 2 മരണം. മരിച്ചത് പൊലീസ് ടെലികമ്മ്യൂണിക്കേഷൻസിലെ പൊലീസുകാരനും ഭാര്യാപിതാവും

ബെയ് ലോണ്‍ എബ്രഹാം » Posted : 19/09/2017



കൊച്ചി : പുത്തൻകുരിശ് മാനാന്തടത്ത് ഓൾട്ടോ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരു പൊലീസുകാരനടക്കം 2 പേർ മരിച്ചു . ഒരാൾക്ക് ഗുരുതര പരിക്ക്,പൊലീസുകാരൻ നെല്ലാട് കരിക്കനാക്കുടി എൽദോ ജോസഫ് (40) ഭാര്യാപിതാവ് എബ്രഹാം (60 ) എന്നിവരാണ് മരിച്ചത്.

എൽദോയുടെ ഭാര്യ ജാൻസിക്ക് (35) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

പൊലീസ് ടെലികമ്മ്യൂണിക്കേഷൻസ് പൊലീസ് സ്റ്റേഷനിലെ സിപിഓ ആണ് മരിച്ച എൽദോ ജോസഫ്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+