follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

പിണറായി വിജയന്‍ നല്ല ഭരണാധികാരി, റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാള്‍‘ - എം എം ഹസന്‍

തിരുവനന്തപുരം ബ്യൂറോ » Posted : 20/09/2017

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരിയാണെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. എല്ലാക്കാര്യങ്ങളിലും റിയലിസ്റ്റിക്കായി അഭിപ്രായം പറയുന്നയാളാണ് അദ്ദേഹം. രാഷ്ട്രീയപരമായി അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയന്‍ ഒരു നല്ല ഭരണാധികാരിയാണെന്ന് ഹസന്‍ വ്യക്തമാക്കി.



പിണറായി സര്‍ക്കാരിന്റെ വലിയ പോരായ്മ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ്. ഭരണത്തില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ശരിക്കും പ്രതിഫലിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സിപിഎം ബിജെപിക്ക് പരസ്യമായി നല്‍കിയ സംഭാവനയാണ് അല്‍ഫോന്‍സ് കണ്ണന്താനമെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.

ഉമ്മന്‍ച്ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് ഹസന്‍ വ്യക്തമാക്കി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+