follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

വേങ്ങര ഉപതെരഞ്ഞെടുപ്പ് ; എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല

ന്യൂസ് ബ്യൂറോ മലപ്പുറം » Posted : 22/09/2017

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചു. ഇന്ന് 11 മണിക്കാണ് എന്‍ഡിഎ കണ്‍വെന്‍ഷന്‍. വേങ്ങര മണ്ഡലം എന്‍ഡിഎ യോഗത്തില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നേക്കുമെന്നും വിവരമുണ്ട്. ബിജെപിയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.



ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരളയാത്രയ്ക്ക് മുമ്പ് ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കാനാണ് തീരുമാനം. വേങ്ങരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ഇടതു-വലതു മുന്നണിയിലേക്ക് ചേക്കാറാന്‍ ബിഡിജെഎസില്‍ നീക്കം ശക്തമാണ്.

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. നാണം കെട്ട് മുന്നണിയില്‍ തുടരേണ്ടെന്നാണ് തന്റെ അഭിപ്രായം. എന്‍ഡിഎ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ല. കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യന്‍ സമൂഹത്തെ അടുപ്പിക്കാനാണ്. ആ നീക്കം വിജയിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നതാണ്. വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയുടെ വക്താവല്ല. മുന്നണിമാറ്റം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു തുഷാര്‍ പറഞ്ഞിരുന്നത്.

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂവെന്നും വെള്ളാപ്പള്ളി മുമ്പ് ആരോപിച്ചിരുന്നതാണ്. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിന് സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+