follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതം; ഫയലുകള്‍ കാണാതായ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ആലപ്പുഴ ബ്യൂറോ » Posted : 22/09/2017

ആലപ്പുഴ : ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതം. ആലപ്പുഴ നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. അനധികൃത കെട്ടിടങ്ങളിൽ ലോണ്ട്രി, ബയോഗ്യാസ് പ്ലാന്‍റ്, സെക്യൂരിറ്റി കാബിൻ എന്നിവ ഉൾപ്പെടുന്നു. എന്നാല്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്നാണ് മുനിസിപ്പല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. എന്നാല്‍ അനധികൃത കെട്ടിടങ്ങളില്ലെന്നാണ് മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.



അതേസമയ‍ം, മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാർശ. സൂപ്രണ്ട് ഉൾപ്പടെ നാലുപേരെ സസ്പെൻഡ് ചെയ്യണമെന്ന് ഇപ്പോള്‍ നടക്കുന്ന നഗരസഭാ പ്രത്യേക കൗൺസിൽ ശുപാര്‍ശ ചെയ്തു. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതി ഇളവുനല്‍കിയതും റദ്ദാക്കി. ആലപ്പുഴ നഗരസഭയാണ് ലേക് പാലസ് റിസോര്‍ട്ടിന്റെ നികുതി ഇളവ് റദ്ദാക്കിയത്.

ഇതിനിടെ ആലപ്പുഴ ജില്ലാ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി. വൈകീട്ട് കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി അനുപമ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറും. റിപ്പോര്‍ട്ട് ഇന്ന് തന്നെ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തി. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി. കായല്‍ കൈയേറി തുടങ്ങിയ ആക്ഷേപങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരുന്നത്. ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്ത് കളക്ടറായിരുന്ന വീണമാധവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്യമായിട്ടൊന്നും കണ്ടെത്തിയിരുന്നില്ല. ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് അയച്ച് നല്‍കുകയായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+