follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്നു ഹൈക്കോടതി. സ്​റ്റോപ്പ്​ മെമ്മോ നടപ്പാക്കണമെന്നും നിര്‍ദ്ദേശം

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 12/10/2017

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ നികത്തരുതെന്നു ഹൈക്കോടതി നിര്‍ദേശം. തോമസ്​ ചാണ്ടിയുടെ
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട്​ സ്​റ്റോപ്പ്​ മെമ്മോ നടപ്പാക്കണമെന്ന്​ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദേശം.



കായല്‍ നികത്തിയ മണ്ണു നീക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ടു നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന കാര്യം റവന്യൂ വകുപ്പ് ഉറപ്പുവരുത്തണമെന്നു കോടതി സർക്കാരിനോടു നിർദേശിച്ചു. സ്റ്റോപ് മെമ്മോ നിലവിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനാണ് ഇന്നു കോടതി കേസ് പരിഗണിച്ചത്.

കായല്‍ കൈയേറ്റത്തില്‍ ഹൈകോടതി നിര്‍ദേശം പാലിക്കുമെന്ന്​ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. തോമസ്​ ചാണ്ടിക്കെതിരെ ആലപ്പുഴ നഗരസഭയും നടപടികളെടുത്തിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+