follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ടി.പി വധക്കേസില്‍ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും ശ്രമിച്ചിട്ടില്ല. സോളാർ കേസിൽ സര്‍ക്കാരിന്‍റേത് ആസൂത്രിത നീക്കമാണ്, കമ്മീഷന്‍ റിപ്പോര്‍ട്ട്​ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 12/10/2017

കോട്ടയം: ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും ശ്രമിച്ചിട്ടില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ടിപി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ണമായില്ലെന്നു പറയുന്നത് ശരിയല്ലെന്നും ‌അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.



ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളർ കേസെന്നുള്ള വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക് പോസ്റ്റിനു മറുപടിയായാണ്‌ തിരുവഞ്ചൂർ ഇങ്ങനെ പറഞ്ഞത്.

സോളാർ കേസിൽ സര്‍ക്കാരിന്‍റേത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തിൽ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കുമെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. ഇൗ കേസ്​ രാഷ്​ട്രീയ പ്രേരിതമാണ്​. സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്​. കമീഷന്‍ റിപ്പോര്‍ട്ട്​ സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+