follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും, ഡല്‍ഹിക്ക് വിളിപ്പിച്ചു. പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 12/10/2017

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കളെ വിളിപ്പിച്ചു. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച പരാതികളും തുടരുന്ന സാഹചര്യത്തിലാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്.



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച.

എഐസിസി അംഗം എ.കെ.ആന്‍റണിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയ രമേശ്‌ ചെന്നിത്തല ഇന്ന് തന്നെ രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവരെയും കാണുമെന്നാണ് സൂചന.

ഇതിനിടെ സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്‍ഡ് വിലക്കി. വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+