follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

സോളാര്‍: പുതിയ അന്വേഷണ പരിധിയില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുമോ എന്ന്‍ ആശങ്ക. സോളാര്‍ കേസിലെ പുതിയ വേര്‍ഷന് ഇനി ഗ്ലാമര്‍ പരിവേഷവും !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 12/10/2017

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണത്തിന്റെ പരിധിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടാന്‍ സാധ്യത. സരിത മുന്‍പ് പുറത്തുവിട്ട കത്തില്‍ മമ്മൂട്ടിയെയും ലാലിനെയും കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

എന്നാല്‍, മറ്റ്‌ പലരുടെയും കാര്യത്തിലെന്നപോലെ തന്നെ ഇവരുടെ കാര്യത്തിലും സരിത പിന്നീട് വ്യത്യസ്ത അഭിപ്രായങ്ങള്‍ മാറിമാറി പറയുകയായിരുന്നു. സരിതയുടെ കത്തിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്താനാണ് തീരുമാനം എന്നതിനാല്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ട സൂപ്പര്‍ താരങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും.



അല്ലാത്തപക്ഷം അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. അവര്‍ പ്രതിയാകുമോ ഇല്ലയോ എന്നതൊക്കെ അന്വേഷണത്തില്‍ സരിത സ്വീകരിക്കുന്ന പുതിയ നിലപാടിനെയും അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും.

സരിതയുടെ കത്ത് പുറത്തായ വിവാദ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍
ഇങ്ങനെ തെളിഞ്ഞിരുന്നു, "ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍... എല്ലാവരും എന്നെ യൂസ് ചെയ്തു" എന്ന്.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു.

എന്നാല്‍, അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്ന് സരിത പറയുന്നു. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറയുന്നത്. ആ കുറിപ്പിലാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പേരുകള്‍ പരാമര്‍ശിച്ചിരുന്നത്.

മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച്‌ തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ പൊലീസ് ചോദിക്കുകയും അതിനു വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നത്.

മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+