follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കെ ബി ഗണേഷ് കുമാറിനെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം ബ്യൂറോ » Posted : 12/10/2017

തിരുവനന്തപുരം : മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു.



എന്നാല്‍ ഇവരുടെ പട്ടികയില്‍ ഗണേഷിന്റെ പേരുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഗണേഷിനെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ രംഗത്തുവന്നത്.സോളാര്‍ കേസില്‍ ഗണേഷിനെയും പ്രതിയാക്കണമെന്നാണ് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. തന്റെ അഭിഭാഷകന്‍ മുഖേനയയാണ് ബിജു ഈ ആവശ്യമുന്നയിക്കുന്നത്. സിഡിയുള്‍പ്പെടെ ഗണേഷിനെതിരേ നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ പുതിയ അന്വേഷണസംഘത്തിനു കൈമാറാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷിനെതിരേയും പിഎ പ്രദീപിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിഞ്ഞ ശേഷം താന്‍ ഗണേഷിന്റെ പിഎ ആയ പ്രദീപിനെ കണ്ടതായി സരിത സോളാര്‍ കമ്മീഷനു നേരത്തേ മൊഴി നല്‍കിയിരുന്നു.സരിതയുടെ മൊഴിയെ തുടര്‍ന്ന് ഗഷേണിന്റെ മൊഴി ജസ്റ്റിസ് ശിവരാജന്‍ രേഖപ്പെടുത്തിയിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+