follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

സോളാര്‍ പ്രതിസന്ധി മറികടക്കാന്‍ കെ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കാന്‍ ഹൈക്കമാന്റ് നീക്കം. കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത് പുനസംഘടനയില്‍ അന്തിമ ചര്‍ച്ചയക്ക്. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള സ്ഥാന മോഹികളും ഡല്‍ഹിക്ക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 12/10/2017

ന്യൂഡല്‍ഹി: സോളാര്‍ കേസ് പുനരന്വേഷണത്തോടെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ കെ പി സി സി അധ്യക്ഷനെ നിയമിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഹൈക്കമാന്റ് ആലോചന.

കഴിഞ്ഞ ദിവസം വരെ കെ പി സി സി പ്രസിഡന്റിന്‍റെ കാര്യത്തില്‍ നടത്തിയ ചര്‍ച്ചകളും ആലോചനകളും മാറ്റിവച്ച് ഗ്രൂപ്പ് പരിഗണിക്കാതെ നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തമായ പോരാട്ടത്തിലേക്ക് ഉയര്‍ത്തെഴുന്നലിലേക്കും നയിക്കാന്‍ പ്രാപ്തനായ ആളെയാണ് ഹൈക്കമാന്റ് പരിഗണിക്കുന്നത്.



നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കെ മുരളീധരന്‍ കെ പി സി സി അധ്യക്ഷനാകാനാണ് സാധ്യത. ഇതിനു മുന്നോടിയായാണ്‌ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്റ് നാളെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍‌ചാണ്ടി, എം എം ഹസ്സന്‍, രമേശ്‌ ചെന്നിത്തല, വി എം സുധീരന്‍ എന്നിവരോടാണ് നാളെ ഡല്‍ഹിയില്‍ എത്താന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുനസംഘടനാ തര്‍ക്കത്തില്‍ ഭാരവാഹികളുടെയും കെ പി സി സി അംഗങ്ങളുടെയും കാര്യത്തില്‍ നേതാക്കളുമായുള്ള അന്തിമ ഘട്ട ചര്‍ച്ചയും ഇതോടൊപ്പം ഹൈക്കമാന്റ് പൂര്‍ത്തിയാക്കും.

അതിനുശേഷം ഹൈക്കമാന്റ് ആവശ്യമായ തിരുത്തല്‍ നടത്തിയായിരിക്കും പട്ടിക പുറത്തുവിടുക. നിലവില്‍ കേരളത്തില്‍ നിന്ന് സമര്‍പ്പിച്ച പട്ടിക അഴിച്ചുപണിത് യുവാക്കള്‍ക്ക് പ്രാതിനിധ്യം കൂടുതല്‍ ലഭിക്കുന്ന പ്രകാരമുള്ള അന്തിമ പട്ടികയായിരിക്കും നിലവില്‍ വരിക.

ഇതോടൊപ്പം കെ പി സി സി പ്രസിഡന്റിന്‍റെ കാര്യത്തിലും നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.

കെ പി സി സി അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്ന നേതാക്കളുടെ തിക്കിത്തിരക്കും ഈ ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ട്. വി ഡി സതീശന്‍ എം എല്‍ എയാണ് ഇതിനായി രംഗത്തുള്ളവരില്‍ പ്രധാനി. കേരള നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എ ഐ സി സി നേതാക്കളെ കണ്ട് തന്റെ ഭാഗം അവതരിപ്പിക്കാനാണ് സതീശന്റെ നീക്കം.

പ്രൊഫ. കെ വി തോമസ്‌, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവരും പ്രസിഡന്റാകാനുള്ള കരുനീക്കങ്ങളില്‍ സജീവമാണ്. ഇതില്‍ സോളാര്‍ കേസില്‍ പേര് വന്നതോടെ വേണുഗോപാലിന്റെ സാധ്യത അടഞ്ഞു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+