തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് അലന്‍സിയറിനെതിരേ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിത കമീഷന്.
തിരുവനന്തപുരം റൂറല്‍ എസ്പി ഡി.ശില്പയോട് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു.
നേരത്തെ, അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ സാസ്കാരിക മന്ത്രി സജി ചെറിയാന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.