Advertisment

സർക്കാർ അജണ്ടയിൽ സാധാരണക്കാരില്ല: കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ

New Update

 

Advertisment

publive-image

മാവേലിക്കര:സാധാരണക്കാർ അജണ്ടയിലില്ലാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ പറഞ്ഞു. യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് അധ്യക്ഷത വഹിച്ചു.

കോശി എം.കോശി, അഡ്വ.കെ.ആർ.മുരളീധരൻ, അഡ്വ.കുഞ്ഞുമോൾ രാജു, കെ.ഗോപൻ, തോമസ് സി.കുറ്റിശ്ശേരിൽ, എൻ.ഗോവിന്ദൻ നമ്പൂതിരി ,നൈനാൻ സി.കുറ്റിശ്ശേരിൽ, അമൃതേശ്വരൻ, അഷറഫ് കൊച്ചാലുംവിള, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ,കൗൺസിലർമാരായ സജീവ്പ്രായിക്കര ,കൃഷ്ണകുമാരി, മനസ്സ് രാജൻ, ലതാ മുരുകൻ, മണ്ഡലം പ്രസിഡൻ്റുമാരായ അനിതാ വിജയൻ ,വന്ദന സുരേഷ്, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ചിത്രാ അമ്മാൾ, തോമസ് കടവിൽ, എന്നിവർ പ്രസംഗിച്ചു.

യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവിലും പിൻവാതിൽ നിയമനത്തിലും പ്രതിക്ഷേധിച്ച് 9 ന് ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന ധർണ്ണയ്ക്ക് നിയോജക മണ്ഡലത്തിൽ നിന്നും 250 പേര് പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.

Advertisment