Advertisment

100 രൂപ ഓട്ടോക്കൂലി കടം പറഞ്ഞു : 30 വർഷങ്ങൾക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് 10,000 രൂപ തിരികെ നൽകി യാത്രക്കാരൻ

New Update

publive-image

Advertisment

എറണാകുളം: 30 വർഷങ്ങൾക്ക് മുൻപ് കടം പറഞ്ഞ 100 രൂപ ഓട്ടോക്കൂലി 10,000 രൂപയായി തിരിച്ച് നൽകി യാത്രക്കാരൻ. വർഷങ്ങൾക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ചാണ് യാത്രക്കാരൻ ഓട്ടോക്കൂലി തിരികെ നൽകിയത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് 30 വർഷങ്ങൾക്ക് ശേഷം ഓട്ടോക്കൂലി ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ അജിത്താണ് തുക തിരികെ നൽകിയത്.

1993-ൽ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ബാബുവിന്റെ ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് അന്ന് അജിത്ത് ഓട്ടോക്കൂലി അജിത്ത് കടം പറഞ്ഞിരുന്നു. ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു അജിത്ത്. എന്നാൽ അന്ന് തിരികെ പോകുവാൻ അജിത്തിന് ബസ് കിട്ടിയില്ല.

തുടർന്നാണ് ഓട്ടോ വിളിച്ചത്. കയ്യിൽ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു. അങ്ങനെയാണ് അജിത്ത് ഓട്ടോക്കൂലി കടം പറഞ്ഞത്. ഒരുപാട് കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം തിരികെ നൽകാൻ ഇത്രയും വൈകിയതെന്നും അജിത്ത് വ്യക്തമാക്കുന്നു. തന്നെ ഓർത്തുവെച്ച് ഇത്രയധികം രൂപ തിരികെ തന്നതിന്റെ ആശ്ചര്യത്തിലാണ് ബാബു.

Advertisment