Advertisment

പൗലോ കൊയ്‌ലോ പങ്കുവച്ചത് ചെറായിക്കാരന്റെ ഓട്ടോ; ചെറായി സ്വദേശിയുടെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോറിക്ഷയുടെ പ്രശസ്തി കടലും കടന്ന് പറക്കുകയാണ്

New Update

publive-image

Advertisment

കൊച്ചി: ചെറായി സ്വദേശി കെ എ പ്രദീപിന്റെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോറിക്ഷയുടെ പ്രശസ്തി കടലും കടന്ന് പറക്കുകയാണ്. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ച ഓട്ടോറിക്ഷയുടെ ഉടമയാണ് പ്രദീപ്.

സെപ്തംബർ അഞ്ചിനാണ് പ്രദീപിന്റെ ഓട്ടോയുടെ ചിത്രം വിഖ്യാത എഴുതുകാരൻ പൗലോ കൊയ്‌ലോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഓട്ടോയുടെ പിൻവശത്ത് ഇംഗ്ലീഷിൽ എഴുത്തുകാരന്റെ പേരും ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ പേര് മലയാളത്തിലും എഴുതിയ ചിത്രമാണ് പൗലോ കൊയ്‌ലോ പങ്ക് വച്ചത്.

ചിത്രത്തിന് നന്ദി അറിയിച്ചാണ് സാഹിത്യകാരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയാണ് ചിത്രത്തിലുളളത്. എഴുത്തുകാരന്റെ ചിത്രത്തിന് നിരവധി മലയാളികളാണ് കമന്റുമായി എത്തിയത്. ചിത്രം വൈറലായതോടെ ഓട്ടോയുടെ ഉടമ ആരാണെന്ന അന്വേഷണത്തിലായിരുന്നു മലയാളികൾ.

തന്റെ പ്രിയപ്പെട്ട എഴുതുകാരൻ, സ്വന്തം വാഹനത്തിന്റെ ചിത്രം പങ്കുവച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രദീപ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോവലാണ് ആൽക്കെമിസ്റ്റ്. വിശ്വ സാഹിത്യകാരൻ തന്റെ ഓട്ടോയുടെ ചിത്രം പങ്ക്വച്ചത് അത്ഭുതതോടെയാണ് പ്രദീപ് കാണുന്നത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തേന്നിയ സന്ദർഭം അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷവും അഭിമാനവും നിറയുന്നു.

11 വർഷം മുമ്പാണ് പ്രദീപ് ആൽക്കെമിസ്റ്റ് വായിക്കുന്നത്. അതിന് ശേഷം പൗലോ കൊയ്ലൊയുടെ എല്ലാ നോവലുകളും വായിച്ചു. ദസ്തയേവ്‌സ്‌കി, ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്, ഓഷോ എന്നിവരുടെ കൃതികളുടെ മലയാളം തർജമകളും പ്രദീപ് വായിച്ചിട്ടുണ്ട്.

പൗലോ കൊയ്‌ലോ ഇന്ത്യ സന്ദർശിക്കുബോൾ അദ്ദേഹത്തെ നേരിൽ സന്ദർശിക്കണമെന്നാണ് ഈ ചെറായിക്കാരന്റെ ആഗ്രഹം.

NEWS
Advertisment