Advertisment

കൊച്ചിയിൽ മൂന്നരവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

New Update

publive-image

കൊച്ചി : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ പറവൂരിൽ മിൽസ് റോഡിൽ താമസിക്കുന്ന സുനിൽ, ഭാര്യ കൃഷ്‌ണേന്ദു, മൂന്നര വയസുള്ള മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനിലിനെയും ഭാര്യയേയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കട്ടിലിലാണ് കിടന്നിരുന്നത്. അബുദാബിയിൽ ലിഫ്റ്റ് ടെക്‌നീഷ്യനായിരുന്നു സുനിൽ.

NEWS
Advertisment