Advertisment

ആലുവയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; നഷ്ടമായത് അരലക്ഷം രൂപയുടെ തുണിത്തരങ്ങൾ

New Update

publive-image

Advertisment

കൊച്ചി: ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് വസ്ത്രങ്ങൾ മോഷ്ടിച്ചതായി പരാതി. അരലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ആലുവയിലെ കോട്ടൺ ബസാർ എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു മോഷണം. കടയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കടയുടമ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. ഇതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി

NEWS
Advertisment