Advertisment

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

New Update

publive-image

കൊച്ചി: കുളിമുറിയിലെ ബക്കറ്റിനുള്ളിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകൾ മീനാക്ഷിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ സോനുവിന്റെ കരുമാലൂരിലുള്ള വീട്ടിൽ വെച്ചാണ് അപകടം നടന്നത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളം നിറച്ചുവെച്ച ബക്കറ്റിലാണ് കുട്ടി മുങ്ങിക്കിടന്നത്. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

NEWS
Advertisment