Advertisment

പട്ടാപ്പകൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കൊച്ചി : നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ എടുത്ത് ബസിൽ മടങ്ങുന്നതിനിടെയാണ് സംഭവം.

ബസിൽ ഉണ്ടായിരുന്ന യുവാവ് ആക്രമിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വെയ്‌ക്കുകയായിരുന്നു. ഇതോടെ ഇയാൾ ദേശത്ത് ഇറങ്ങി എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറിൽ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ മാർക്കറ്റിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ആലുവ മാർക്കറ്റിലേയ്‌ക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുക്കുമാൻ.

NEWS
Advertisment