Advertisment

കൊച്ചി മെട്രോ സ്‌റ്റേഷന് മുന്നിൽ കൂറ്റൻ പെരുമ്പാമ്പ്; കയ്യോടെ പിടികൂടി പോലീസ് ഉദ്യോഗസ്ഥൻ

New Update

publive-image

Advertisment

കൊച്ചി : കൊച്ചി മെട്രോ സ്‌റ്റേഷന് മുന്നിൽ കൂറ്റൻ പെരുമ്പാമ്പ്. ജവഹർലാൽ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്‌റ്റേഷന് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പ് റോഡിലേക്ക് ഇഴഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥനായ സുനിൽ പിജെ തക്ക സമയത്ത് അതിനെ പിടികൂടുകയായിരുന്നു.

പെരുമ്പാമ്പ് റോഡിലൂടെ ഇഴടയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് ഉദ്യോഗസ്ഥൻ അതിനെ പിടികൂടിയത്. ഇത് കണ്ടതോടെ ആളുകളും തടിച്ചുകൂടി.

പോലീസ് ഉദ്യോഗസ്ഥന്റെ ധീരതയ്‌ക്ക് അദ്ദേഹത്തെ ആദരിക്കമെന്ന് കൊച്ചി മെട്രോ റെയിൽ അറിയിച്ചു. ഉദ്യോഗസ്ഥൻ പാമ്പിനെ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് കെഎംആർഎൽ ഇക്കാര്യം അറിയിച്ചത്.

NEWS
Advertisment