Advertisment

'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുത്ത് ആക്സിസ് ബാങ്ക്

New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുക്കും. ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ധനകാര്യ ഉത്പന്നങ്ങള്‍, ഡജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തല്‍, സിഎസ്സി, വിഎല്‍ഇ തുടങ്ങിയയുമായുള്ള സഹകരണം, ബഹുമുഖ കാര്‍ഷികോത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബാങ്കിംഗ് സേവനം തുടങ്ങിയവയാണ് ഭാരത് ബാങ്കിംഗ് യൂണിറ്റിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഗ്രാമീണ എംഎസ്എംഇ, സിഎസ്സി, കോര്‍പറേറ്റ് കൃഷി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി മൂവായിരത്തോടെ ആളുകളെ ബാങ്ക് ചേര്‍ക്കും. പകര്‍ച്ചവ്യാധി സമയത്ത് 2,065 ശാഖകളിലൂടെ അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലെ 80 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡീപ് ജിയോ സംരംഭത്തിന്‍റെ വിജയവും അതിന്‍റെ പ്രതികരണവുമാണ് ഭാരത് ബാങ്ക് യൂണിറ്റിനു രൂപം നല്‍കാന്‍ ആക്സിസ് ബാങ്കിന് പ്രചോദനമായത്.

ഇതിലൂടെ ഈ വിഭാഗത്തിലെ വായ്പയില്‍ 18 ശതമാനവും ഗ്രാമീണ മേഖലയില്‍നിന്നുള്ള ഡിപ്പോസിറ്റില്‍ 19 ശതമാനവും വാര്‍ഷിക വളര്‍ച്ച നേടി. ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭാരത് ബാങ്കിംഗിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവും തലവനുമായി മുനീഷ് ശര്‍ദയെ നിയമിച്ചിട്ടുണ്ട്. സാമ്പത്തിക സേവനങ്ങളില്‍ 27 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തന പാരമ്പര്യവുമായാണ് ശര്‍ദ ആക്സിസ് ബാങ്കിലെത്തുന്നത്.

ഡിജിറ്റല്‍, ടെക് സ്റ്റാക്ക് എന്നിവയില്‍ ആഴത്തിലുള്ള വൈദഗ്ദ്ധ്യവും അദ്ദേഹത്തിനുണ്ട്. ഫ്യൂച്ചര്‍ ജനറലി ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒ സ്ഥാനത്തുനിന്നാണ് അദ്ദേഹം ആക്സിസ് ബാങ്കില്‍ ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. 'കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ എന്നിവ നമ്മുടെ മൂന്നാം നിര പട്ടണങ്ങളിലും ഗ്രാമീണ ഇന്ത്യയിലും ഈ ദശകത്തിലെ വലിയ അവസരമാണ് ഒരുക്കുന്നത്.

അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായ ഒരു പ്രത്യേക വളര്‍ച്ചാ കേന്ദ്രീകൃത 'ഭാരത് ബാങ്ക്' സൃഷ്ടിക്കുകയാണ," ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

NEWS
Advertisment