Advertisment

ചാരിറ്റിയുടെ പേരിൽ യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമം : പീഡനക്കേസിലെ പ്രതികൾക്കും ബന്ധമെന്നു പോലീസ്

New Update

publive-image

Advertisment

കൊച്ചി: പീഡനക്കേസിലെ പ്രതികൾക്ക് അവയവ വിൽപ്പന മാഫിയയുമായി ബന്ധമെന്നു പോലീസ്. വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ സംഷാദ്,ഫസൽ മെഹമൂദ്,സെയ്ഫു റഹ്മാൻ എന്നിവർക്കാണ് അവയവ വിൽപ്പന മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

കൊച്ചി ഇടപള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നേരത്തെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ യുവതിയെ ഇതിന് ഒരുമാസം മുൻപ് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വൃക്ക വിൽപ്പനയക്ക് ശ്രമിച്ചതായാണ് പോലീസ് കണ്ടെത്തിയത്.

അവയവദാനവുമായി ബന്ധപ്പെട്ട് സംഘം ആശുപത്രിയെ സമീപിച്ചു. എന്നാൽ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ അവയവദാനം നടക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് സഹായ അഭ്യർത്ഥനയുടെ വീഡിയോ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു പണം തട്ടാനായി ശ്രമം.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്‌ക്കെന്ന പേരിൽ യുവതിയെ കൊച്ചിയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. പീഡനക്കേസിൽ നേരത്തെ അറസ്റ്റിലായ ചാരിറ്റി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന സംഷാദ് വയനാട് എന്ന ബത്തേരി തൊവരിമല കക്കത്ത്പറമ്പിൽ സംഷാദ്(24),ഇയാളുടെ സഹായികളായ ബത്തേരി റഹ്മത് നഗർ മേനകത്ത് ഫസൽ മെഹമൂദ് (23) അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ (26) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.

തെളിവെടുപ്പ് നടത്തുന്നതിനായിട്ടാണ് മൂന്നുപേരയും കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികൾ താമസിച്ച ലോഡ്ജിലും ആശുപത്രിയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കൊച്ചിയിൽ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു ശക്തമായിക്കൊണ്ടിരിക്കുന്ന അവയവ വിൽപന റാക്കറ്റിന്റെ കണ്ണികളാണ് പ്രതികളെന്നാണ് റിപ്പോർട്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

NEWS
Advertisment