Advertisment

മോഷണത്തിന് ദമ്പതിമാർ ഒരുമിച്ച് : ഭർത്താവ് ഓടിക്കുന്ന സ്‌കൂട്ടറിന് പിന്നിലിരുന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് ഭാര്യ

New Update

publive-image

Advertisment

കൊച്ചി : സ്‌കൂട്ടറിൽ സഞ്ചരിച്ച് മാല മോഷണം പതിവാക്കിയ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപറമ്പിൽ സുജിത് കുമാർ (35) ഭാര്യ വിദ്യ (29) എന്നിവരെയാണ് എറണാകുളം ഞാറക്കൽ പോലീസ് അറസ്റ്റ് ചെയതത്.

പള്ളിയിൽ പോവുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തിയതി നെടുമങ്ങാട് പള്ളിപ്പാലത്തിനടുത്ത് വെച്ചാണ് മോഷണം നടന്നത്.

ഭർത്താവ് സുജിത് സ്‌കൂട്ടർ ഓടിക്കുമ്പോൾ പിറകിലിരിക്കുന്ന ഭാര്യ വിദ്യ മാലപൊട്ടിക്കുന്നതാണ് ഇവരുടെ മോഷണ രീതിയെന്ന് പോലീസ് വ്യക്തമാക്കി. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറാണ് ഇവർ മോഷണത്തിന് ഉപയോഗിച്ചിരുന്നത്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ മോഷ്ടാക്കളെക്കുറിച്ച് വ്യക്തതയില്ലായിരുന്നു.തുടർന്ന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും സംശമുള്ളവരേയും ചോദ്യം ചെയ്തു.

ഇതിലൂടെയാണ് കുറ്റവാളികൾ ദമ്പതിമാരാണെന്ന് കണ്ടെത്തിയത്. സമാനരീതിയിലുള്ള മറ്റു മാലപൊട്ടിക്കൽ കേസുകളിൽ ഇരുവരും പ്രതികളാണെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

NEWS
Advertisment