Advertisment

ഇവിടെ നീന്തലും പഠിക്കാം ; നഗരത്തിലെ റോ‌ഡുകളെ ട്രോളി കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്

New Update

publive-image

Advertisment

കൊച്ചി : ചെറിയ മഴയൊന്ന് ചാറിയാൽ മതി കൊച്ചി നഗരത്തിലെ റോഡിൽ വെള്ളം നിറഞ്ഞിരിക്കും. മഴയൊന്ന് കനത്താൽ റോഡ് തോടായി മാറും. കൊച്ചി നഗരത്തിലെ റോഡുകളെ പരിഹസിച്ച് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് .

മായാവി എന്ന സിനിമയിൽ സലീം കുമാർ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും കൈയ്യിൽ ലാപ്ടോപ്പുമായി ആഢംബരക്കാറിൽ യാത്ര ചെയ്യുന്ന വിജയുടെ ചിത്രവും ചേർത്താണ് ട്രോൾ. കൊച്ചിയിലെ യാത്രക്കാരുടെ അവസ്ഥയാണ് ഒന്നാമത്തെ ചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമത്തെ ചിത്രമാകട്ടെ മെട്രോ യാത്രയുടെ സൗകര്യങ്ങളും സൂചിപ്പിക്കുന്നു.

മഴ പെയ്താൽ മണിക്കൂറുകളോളം നഗരത്തിലെ എം ജി റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതു മൂലം യാത്രാതടസ്സമുണ്ടാകുന്നു. റോഡ് നിർമ്മാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികളാണ് വേണ്ടതെന്ന് കൊച്ചി മെട്രോയുടെ പോസ്റ്റിലെ കമന്റുകളിൽ പലരും പറയുന്നു.

ഇതിനായി മുൻകൈയെടുക്കേണ്ടവരാകട്ടെ ഫലപ്രദമായ ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തുന്നില്ല. മെട്രോ സ്റ്റേഷനിലേക്ക് വരുന്നവരുടെ അവസ്ഥയും ചിത്രത്തിലെ സലീം കുമാറിന്റേതിനു തുല്യമാണെന്നും കമന്റുകളുണ്ട്.

NEWS
Advertisment