Advertisment

ഗെയ്ൽ പൈപ്പ് ലൈൻ കുഴി ചതിച്ചു; തിരുവൈരാണിക്കുളം- പുതിയേടം റോഡിൽ ചരക്കു ലോറി മറി​ഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

തിരുവൈരാണിക്കുളം: തിരുവൈരാണിക്കുളം- പുതിയേടം റോഡിലെ‍ കുന്നുവഴിയിൽ ഭാരം കയറ്റി വന്ന ലോറി കുഴിയിൽ വീണു. ആളപായമില്ല. ഇഷ്ടികക്കളത്തിനു സമീപമുള്ള വളവിലാണ് അപകടം. ഗെയ്ൽ ഗ്യാസ് പൈപ്പ് ലൈനിനു വേണ്ടി ഇവിടെ റോഡരികിൽ കുഴിയെടുത്തിരുന്നു.

ആഴത്തിലുള്ള കുഴിയിൽ അവിടെ പൈപ്പ് ലൈനിട്ടു മൂടിയെങ്കിലും ആ ഭാഗങ്ങൾ വീണ്ടും കുഴിയാകുകയാണ്. പഞ്ചായത്താണ് റോഡ് നന്നാക്കേണ്ടത്. എന്നാൽ അതിന് നടപടിയില്ല വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾക്ക് ഇതു പെട്ടെന്നു കാണാൻ കഴിയില്ല.

വീതി കുറവായ റോഡായതിനാൽ വാഹനങ്ങൾക്കു കുഴിയിൽ ചാടാതെ മറ്റു വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാനും കഴിയില്ല. മാസങ്ങളായി ഇവിടെ കുഴിയായി കിടക്കുന്നു. മഴക്കാലമായതോടെ റോഡിൽ ചെളിയായി. ഇതുമൂലം കാൽനടക്കാർക്കു സഞ്ചരിക്കാൻ കഴിയുന്നില്ല. ചെളിയിൽ തെന്നുന്നതു കാരണം ഇരുചക്ര വാഹന യാത്രക്കാർ ആശങ്കയോടെയാണു സഞ്ചരിക്കുന്നത്.

മഴ മൂലമാണ് റോഡ് ടാർ‍ ചെയ്യാൻ കഴിയാത്തതെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ പറഞ്ഞു. റോഡ് നന്നാക്കുന്നതിനുള്ള പണം ഗെയ്ൽ കമ്പനി പഞ്ചായത്തിൽ അടച്ചിട്ടുണ്ട്. 2 തവണ പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തി. എന്നാൽ അവിടെ വീണ്ടും കുഴിയുന്നു. മഴയത്ത് ടാറിങ് നടത്തിയാൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment