Advertisment

ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റും 7 സെക്കന്റും കൊണ്ട് അക്ഷരമാല ക്രമത്തിൽ പറഞ്ഞ് ശ്രദ്ധേയനായ രാജേഷ് മഹേശ്വറിന് യു.ആർ.എഫ് വേൾഡ് റിക്കാർഡ്

New Update

publive-image

Advertisment

കൊല്ലം: ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള 193 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റും 7 സെക്കന്റും കൊണ്ട് അക്ഷരമാല ക്രമത്തിൽ പറഞ്ഞ് ശ്രദ്ധേയനായ കൊല്ലം മങ്ങാട് തിരുവോണത്തിൽ രാജേഷ് മഹേശ്വറിന് യു.ആർ.എഫ് വേൾഡ് റിക്കാർഡ്.

ഏഷ്യൻ ജൂറി ഡോ. ജോൺസൺ. വി.ഇടിക്കുളയാണ് ശിപാർശ ചെയ്തത്. 4000 വേദികൾ പിന്നിട്ട 'ഓർമയുടെ രസതന്ത്രം' സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധേയമാണ്. "ഓർമയുടെ രസതന്ത്രം" എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. കൊല്ലം ഭൂജല വകുപ്പിലെ ഉദ്യോഗസ്ഥനാണ്. അഡ്വ.എസ് സജിതയാണ് ഭാര്യ. വിദ്യാർത്ഥികളായ നിരഞ്ജൻ എസ്. രാജ്, നിഖിൽ എസ്. രാജ് എന്നിവരാണ് മക്കൾ.

ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള രാജ്യങ്ങളുടെ പേരുകൾ കൂടാതെ അതാത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ചോദിക്കുന്ന മുറയ്ക്ക് കൃത്യമായി പറഞ്ഞത് ജൂറിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശിപാർശ ചെയ്തത്.

യു.ആർ.എഫ് വേൾഡ് റിക്കാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി, അന്തർ ദേശീയ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി) എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.

4000 വേദികൾ പിന്നിട്ട 'ഓർമയുടെ രസതന്ത്രം' എന്ന മെമ്മറി ട്രെയിനിങ് പ്രോഗ്രാം സ്കൂൾ കോളേജ് തലങ്ങളിൽ ശ്രദ്ധേയമാണ്.

kollam news
Advertisment