Advertisment

കൊല്ലം അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 4 മരണം; 12 പേർ ആശുപത്രിയിൽ

New Update

publive-image

Advertisment

കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കൽ ഹാർബറിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

ആലപ്പുഴ വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ തിരയിൽ പെട്ട് വള്ളം മറിയുകയായിരുന്നു. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

NEWS
Advertisment