Advertisment

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി; ലോറിക്കടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

പുത്തൂര്‍(കൊല്ലം): പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ഡ്രൈവര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. തിരുവല്ല കോയിപ്പുറം പുല്ലാട് സന്തോഷ് ഭവനില്‍ സുരേഷ് കുമാറാണ്(49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുളക്കട സ്‌കൂള്‍ ജങ്ഷനിലായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ നിന്ന് വൈക്കോല്‍ കയറ്റിവരുന്ന ലോറിയുടെ ടയറാണ് പങ്ചറായത്. മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ ജാക്കി ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ജാക്കി തെന്നിമാറുന്നുണ്ടെന്ന് സഹായി അറിയിച്ചെങ്കിലും സുരേഷിന് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.

ലോറി സുരേഷിന് മുകളിലേക്ക് മറിഞ്ഞുവീണു. നാട്ടുകാര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ലോറി ഉയര്‍ത്തിയത്. സുരേഷ്‌കുമാറിനെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മഞ്ജു. മക്കള്‍: അഭയ, ആദിത്യ.

NEWS
Advertisment