Advertisment

കൊല്ലത്ത് ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

New Update

publive-image

കൊല്ലം : പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കലിലാണ് സംഭവം. അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അഭിഷേക് ആണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്. എന്നാൽ രാവിലെ വീട്ടുകാർ എത്തി വിളിച്ചപ്പോൾ എഴുന്നേറ്റില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

NEWS
Advertisment