Advertisment

ഉത്രവധക്കേസിൽ പ്രതിയായ സൂരജിന് കടുത്ത ശിക്ഷ നൽകണം, അപൂർവ്വത്തിൽ അപൂർവ്വമായ കേസാണിത്; കേസിൽ സാക്ഷിയായ വാവ സുരേഷ്

New Update

publive-image

Advertisment

കൊല്ലം: ഉത്രവധക്കേസിൽ പ്രതിയായ സൂരജിന് കടുത്ത ശിക്ഷ നൽകണമെന്ന് വാവ സുരേഷ്. കേസിലെ സാക്ഷിയാണ് വാവ സുരേഷ്. കോടതിയുടെ ഭാഗത്ത് നിന്നും സത്യസന്ധമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. അപൂർവ്വത്തിൽ അപൂർവ്വമായ കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

ഉത്രയുടെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാവ സുരേഷ് പോലീസിൽ വിവരം നൽകിയിരുന്നു. 30 വർഷത്തിനിടെ 60,000 പാമ്പുകളെ പിടിച്ച തനിക്ക് വീട്ടിൽ നിന്ന് അണലിയെ പിടിക്കാൻ ഇടവന്നിട്ടില്ല.

വീടിനുള്ളിൽ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും വാവ സുരേഷ് ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു. പറക്കോട്ടെ കിണറ്റിൽ വീണ പാമ്പിനെ രക്ഷപെടുത്താൻ എത്തിയപ്പോൾ ഉത്രയെ പാമ്പുകടിച്ച വിവരം അറിഞ്ഞത്. അതിൽ സംശയമുണ്ടെന്നും അണലി രണ്ടാം നിലയിൽ കയറി കടിക്കില്ലെന്നും അപ്പോൾ തന്നെ താൻ അവരോട് പറഞ്ഞിരുന്നു.

പിന്നീട് ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ മൂർഖൻ സ്വാഭാവികമായി വീട്ടിൽ കയറില്ലെന്ന് മനസിലായി. മൂർഖന്റേയും അണലിയുടേയും കടികൾക്ക് സഹിക്കാൻ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടക്കുന്നവർക്ക് പോലും ആ വേദന സഹിക്കാനാകില്ല.

ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നത് അസ്വഭാവികമാണ്. പാമ്പ് കടിയേറ്റത് ഉത്ര അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന വാവ സുരേഷിന്റെ മൊഴിയും കേസിൽ നിർണായകമായിരുന്നു.

NEWS
Advertisment