Advertisment

കൊല്ലത്ത് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി; ഒപി ബഹിഷ്‌കരിച്ചു; കേസെടുത്ത് പോലീസ്

New Update

publive-image

Advertisment

കൊല്ലം : ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഗണേശാണ് ആക്രമണത്തിന് ഇരയായത്.

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയത്. മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു.

പരിക്കേറ്റ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. അതേസമയം ഡോക്ടർ തന്നെയും സഹപ്രവർത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

NEWS
Advertisment