Advertisment

കൊല്ലത്ത് പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

New Update

publive-image

Advertisment

കൊല്ലം: പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷന്‍ കോട്ടപ്പുറം വലിയവിള വീട്ടില്‍ ജോസ്‌കുട്ടിയുടെ ഏക മകന്‍ ജിപ്‌സണ്‍ (14) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രാത്രി ജിപ്‌സണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിക്കുകയായിരുന്നു.

സുഹൃത്തും അയല്‍ വാസിയുമായ അലനെ (13) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ജിപ്‌സന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment