Advertisment

വീട്ടിലിരുന്ന് സ്ഥിരമായി മദ്യപാനം: അമ്മ വിലക്കിയതിലുള്ള വിരോധത്താൽ മകൻ വീടിനു തീവെച്ചു

New Update

publive-image

Advertisment

കൊല്ലം: വീട്ടിലിരുന്ന് മദ്യപിക്കുന്നത് അമ്മ വിലക്കിയതിലുള്ള ദേഷ്യത്തിൽ മകൻ വീടിനു തീവെച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കൽ കോട്ടുക്കൽ നടന്ന സംഭവത്തിൽ മണ്ണൂർ കണ്ണമത്ത് വീട്ടിൽ കുഞ്ഞച്ചന്‍റെ മകൻ ബിജു (44) എന്നയാളാണ് വീടിന് തീവെച്ചത്. ഇയാളെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

ബിജുവും അമ്മ മറിയാമ്മയും താമസിച്ചുവന്ന വീടിനാണ് പ്രതി തീവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോർച്ച തടയുന്നതിനായി വീടിന്റെ മേൽക്കൂരയിൽ വച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ പ്രതി ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നു പിടിച്ച് വീട്ടിലുണ്ടായിരുന്ന ഒട്ടുമിക്ക സാധനങ്ങളും കത്തിനശിച്ചു.

വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് പ്രതിയുടെ അമ്മ വിലക്കിയതിനെ തുടർന്നാണ് പ്രതി വീടിന് തീ വെച്ചത്. ബിജുവിന്റെ അമ്മയുടെ പരാതിയെ തുടർന്ന് കടയ്ക്കൽ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment